
കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധവുമായി ആശമാരുടെ രാജ്യവ്യാപകസമരം കേരളത്തിൽ വലിയ പ്രതിഷേധമായി മാറി. എസ് യു സി ഐ സമരക്കാരെ ചിലർ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തോട് സമരം ചെയ്യാൻ തങ്ങൾക്ക് ഒപ്പം ചേരാനുണ്ടോയെന്നും ആശ വർക്കേഴ്സ് ഫെഡറേഷൻ യൂണിയൻ സി ഐ ടി യു അഖിലേന്ത്യ പ്രസിഡൻ്റ് പി.പി പ്രേമ. വിവിധ ഏരിയ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നിരവധി ആശ പ്രവർത്തകർ പങ്കാളികളായി.
ആശ വർക്കേർസ് ആൻ്റ് ഫെസിലിറ്റേറ്റർ ഫെഡറേഷൻ ഓഫ് ഇന്ത്യ സി ഐ ടി യുവിൻ്റെ നേതൃത്വത്തിലാണ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ ഏരിയ കേന്ദ്രങ്ങളിലേക്ക് നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി ആശമാർ അണിചേർന്നു. ജോലി തടസ്സപ്പെടുത്താതെ സേവനം നടത്തിയായിരുന്നു പ്രതിഷേധത്തിൽ ആശമാർ പങ്കാളികളായത്. കേന്ദ്രം ആശമാരെ ചൂഷണം ചെയ്യുകയാണെന്നും
കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ ആരോഗ്യ മന്ത്രി വീണ ജോർജ് അനുമതി ചോദിച്ചു, എന്നാൽ കേന്ദ്ര മന്ത്രി രണ്ട് മിനിറ്റ് പോലും സമയം അനുവദിച്ചില്ല എന്നും എസ് യു സി ഐ സമരക്കാർ കേന്ദ്രത്തോട് സമരം ചെയ്യാൻ തങ്ങൾക്ക് ഒപ്പം നിൽക്കൽ തയ്യാറുണ്ടോ എന്നും ആശ വർക്കേർസ് ഫെഡറേഷൻ യൂണിയൻ സി ഐ ടി യു അഖിലേന്ത്യ പ്രസിഡൻ്റ് പി.പി പ്രേമ ചോദിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേമ.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപ അനുവദിക്കുക, പി.എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉയർന്നു. കേന്ദ്ര അവഗണന തുടർന്നാൽ പ്രതിഷേധം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here