റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലമാണെന്ന് മന്ത്രി പി പ്രസാദ്.റബ്ബറിന് താങ്ങ് വില ഉറപ്പാക്കുന്ന പദ്ധതി ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ചുവെന്നും രണ്ടാം പിണറായി സർക്കാറിന്റെ കാലത്തും അത് തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

റബ്ബറിന്റെ താങ്ങ് വില 170 ൽ നിന്ന് 250 രൂപയാക്കി ഉയർത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെയായി ഒരു മറുപടിയും നൽകിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു.കേരള സർക്കാർ ആരംഭിച്ച ആർ പി ഐ എഫ് സ്കീമാണ് റബ്ബർ കർഷകരെ ഇപ്പോഴും ഈ മേഖലയിൽ തുടരാൻ പ്രേരിപ്പിക്കുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. 170 എന്നത് മതിയായ തുകയല്ല എന്നും കേന്ദ്രം അടിയന്തരമായി നടപടി സ്വീകരിച്ചേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു.

റബർ കർഷകരുടെ വികാരത്തിൽ അനുകൂലമായ സമീപനമാണ് സർക്കാരിനുള്ളത് എന്നും റബർ കർഷകരുടെ പ്രതിസന്ധിയിലടക്കം കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരണമെന്നുംഅതിനായി യോജിച്ചുള്ള സമരമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞുദൗർഭാഗ്യവശാൽ പ്രതിപക്ഷം യോജിച്ചുള്ള സമരത്തിനു തയ്യാറാകുന്നില്ല എന്നും കേന്ദ്രം നൽകേണ്ടത് നൽകിയേ മതിയാകൂ എന്നും മന്ത്രി വ്യക്തമാക്കി.അതിൽ നമ്മളെല്ലാവരും കൂടിച്ചേർന്നുള്ള ഒരു ഇടപെടൽ ആണ് ആവശ്യമെന്നും ഒരുമിച്ചുള്ള സമരം ചെയ്തില്ലെങ്കിൽ കേന്ദ്രം ചുളുവിൽ രക്ഷപെടുമെന്നും മന്ത്രി പറഞ്ഞു.

വില സ്ഥിരത ഫണ്ട് 250 രൂപയാക്കി ഉയർത്തുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ് എന്നും സംസ്ഥാന സർക്കാർ റബർ ബോർഡുമായി ചർച്ച നടത്തുന്നില്ല എന്ന വാദം ശരിയല്ല എന്നും മന്ത്രി പറഞ്ഞു. 1993 കോടി രൂപ വിള ഇൻസെന്റീവ് ആയി സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റബറിന്റെ വില ഉയർന്നു നിന്നപ്പോൾ ഇതിന് അത്രയും ആവശ്യക്കാർ ഉണ്ടായിരുന്നില്ല,റബ്ബർ ബോർഡ് സർട്ടിഫൈ ചെയ്തുവരുന്ന ബില്ല് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തുക നൽകുന്നത് ,കർഷകർക്ക് ഈ തുക നൽകുന്നതിന് വേണ്ടിയുള്ള പോർട്ടൽ ഓപ്പൺ ആയിരുന്നില്ല എന്നുള്ളത് തെറ്റാണ് എന്നും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു.

ALSO READ: കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

സാമ്പത്തികപരമായ പ്രയാസങ്ങൾ സംസ്ഥാനത്തുണ്ട് എങ്കിലും കഴിയുന്ന രീതിയിൽ എല്ലാം റബർ കർഷകരെ സഹായിക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. റീബിൽഡ് കേരള ഇനിഷേറ്റീവിൻ്റെ ഭാഗമായി റബ്ബർ റിപ്ലാന്റേഷന് വേണ്ടി 225 കോടി രൂപ സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാന സർക്കാർ കഴിയുന്നിടത്ത് നിന്നെല്ലാം കർഷകരെ സഹായിക്കുന്നുണ്ട് എന്നും കർഷകന്റെ ബുദ്ധിമുട്ട് ഗൗരവത്തിൽ കണ്ടുകൊണ്ട് തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News