വ്യവസായ രംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് കിൻഫ്രയുടെ ചരിത്ര നേട്ടം, മന്ത്രി പി രാജീവ്‌

കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടത്തെക്കുറിച്ച് വിവരിച്ച് മന്ത്രി പി രാജീവ്. വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.

May be an image of text that says 'കുതിച്ച് കിൻഫ്ര 1862.66 കോടി 1511 കോടി Pesh kinfra INSPIRING GROWTH 786 കോടി UDF LDF LDF 2011-16 2016-21 2021-23'

2011-16ലെ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5 വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അന്നുണ്ടായ നിക്ഷേപത്തിൻ്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ട് വർഷം കൊണ്ട് കൈവരിക്കാനും 5 ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ പ്രതിഫലനം കൂടിയാണെന്നും പി രാജീവ് കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ചരിത്ര നേട്ടവുമായി കിൻഫ്ര. കുതിച്ചുയർന്ന് നിക്ഷേപം
വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടം. ഈ സർക്കാർ അധികാരത്തിലേറി കേവലം രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 2011-16ലെ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5 വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത് എന്നുകൂടി കാണേണ്ടതുണ്ട്.
അന്നുണ്ടായ നിക്ഷേപത്തിൻ്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ട് വർഷം കൈവരിക്കാനും 5 ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ പ്രതിഫലനം കൂടിയാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണവും രണ്ട് വർഷം കൊണ്ട് രണ്ടാം പിണറായി സർക്കാർ മറികടന്നിട്ടുണ്ട്.
അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാനും ഈ കാലയളവിൽ കിൻഫ്രയ്ക്ക് സാധിച്ചു. ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ്ങ് കമ്പനി, വി ഗാർഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. കിൻഫ്ര അനുവദിച്ച എല്ലാ അലോട്ട്മെൻ്റുകളുടെയും നിർമ്മാണപ്രവർത്തനങ്ങൾക്ക് ഏകജാലക സംവിധാനം വഴി അംഗീകാരവും നൽകിക്കഴിഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News