‘കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ’, മന്ത്രി പി രാജീവ്

കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്.
സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. പന്ത്രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.

കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണ്. നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News