
സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം ബോർഡ് അഭിഭാഷകനാക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി രാജീവ്. നടത്തുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമവുമാണെന്നും അദ്ദേഹം പ്രതികരിച്ചു.ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും യുഡിഎഫ് നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം.പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണ്. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.അവർക്ക് വേണ്ടിയാണോ ഈ നിയമനം.സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് നിയമ വ്യവസ്ഥയിൽ കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ ദേവസ്വം മന്ത്രി വി എൻ വാസവനും ഇക്കാര്യത്തിൽ പ്രതികരിച്ചു.നിയമനം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണെന്ന് വി എൻ വാസവൻ പറഞ്ഞു. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെയാണ് ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി യുഡിഎഫ് നിയമിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

