കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്‌

p rajeev

മുഖ്യമന്ത്രിക്ക് നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്കാണെന്നും കാപട്യത്തിന്റെ രാജാവായി മുഖ്യമന്ത്രി മാറിയെന്നും സി പി ഐ എം കേന്ദ്ര കമ്മിറ്റി അം​ഗം പി രാജീവ്. പാലക്കാട് ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന്റെ  ഭാ​ഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം.

ആലപ്പുഴ അവധി വിവാദത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ എത്തിയ കുഞ്ഞാലികുട്ടി സ്വയം അപഹാസ്യനായെന്നും അദ്ദേ​ഹം പറഞ്ഞു. ഫിനാൻസ് ബിൽ പാസാക്കിയാൽ പിന്നെ നിയമം കൊണ്ട് പോലും മറികടക്കാൻ കഴിയില്ലെന്നും ഫിനാൻസ് ബിൽ പാസാക്കിയാൽ അത്‌ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കമ്പനിക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേ​ഹം പറഞ്ഞു.

Also read: കാർഷിക സർവകലാശാല താത്കാലിക വിസിയായി സംഘി നേതാവിന്റെ നിയമനം;  സ‌ർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാതിരിക്കാൻ എസ്എഫ്ഐ ഏതറ്റംവരെയും പോകുമെന്ന് പി എസ് സഞ്ജീവ്

മുസ്ലിം ലീഗിന്റെ മന്ത്രി മോദിയുടെ പടം വീട്ടിൽ ഒട്ടിക്കാൻ നടക്കുന്നുവെന്നും അദ്ദേ​ഹം പരിഹസിച്ചു. കെ എം ഷാജി, പ്രധാനമന്ത്രി ആവാസ് യോജനുമായി ബന്ധപ്പെട്ട് നൽകിയ വീടുകളിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കാമെന്ന് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News