വർഷങ്ങളായി വെള്ളക്കെട്ട്; പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് അംഗീകാരം

വർഷങ്ങളായി വെള്ളക്കെട്ടിന് കാരണമായിരുന്ന പൊട്ടച്ചാൽ തോടിൻ്റെ വീതി കൂട്ടി ഒരു പ്രളയ നിവാരണ പദ്ധതി നടപ്പാക്കാൻ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് നിർവ്വഹണ സമിതിയുടെ അംഗീകാരം. 14.5 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം സന്ദർശിക്കുകയും സമഗ്ര മാപ്പിംഗ് നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു എന്നും മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയതെന്നും പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത് എന്നും മന്ത്രി കുറിച്ചു .

ALSO READ: ഏലം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നു

മന്ത്രി പി രാജീവിന്റെ പോസ്റ്റ്

കളമശ്ശേരി നഗരസഭയിലെ പ്രധാന ജനവാസ മേഖലകളിൽ വർഷങ്ങളായി വെള്ളക്കെട്ടിന് കാരണമായിരുന്ന പൊട്ടച്ചാൽ തോടിൻ്റെ വീതി കൂട്ടി ഒരു പ്രളയ നിവാരണ പദ്ധതി നടപ്പാക്കാൻ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് നിർവ്വഹണ സമിതിയുടെ അംഗീകാരം ഇന്ന് ലഭിച്ചിരിക്കുകയാണ്. നടപ്പിലാകാൻ പോകുന്നത് 14.5 കോടിയുടെ പദ്ധതിയാണ്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം സന്ദർശിക്കുകയും സമഗ്ര മാപ്പിംഗ് നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്.
കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു സഹായകമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കളമശ്ശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.
ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. കൽവർട്ടും പുനർനിർമ്മിക്കും. കൈയ്യേറ്റം മൂലം തോടിൻ്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. വർഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയും.
9 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിൻ്റെ വീതി കൂട്ടും. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News