സ്മാർട്ടായി കേരളം; ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്: മന്ത്രി പി രാജീവ്

ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇത്തരം സ്ഥാപനങ്ങളിൽ ഫുൾടൈം ഇൻ്റൺഷിപ്പ് നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും വ്യവസായങ്ങളുമായി സഹകരണം. അതിനായാണ് ക്യാമ്പസ്‌ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. ഇതിനായി 1.5 കോടി സർക്കാർ നൽകും. 70 സ്ഥാപനങ്ങൾ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: ഉത്തർപ്രദേശിൽ മന്ത് രോഗത്തിനുള്ള മരുന്ന് കഴിച്ച 28 കുട്ടികൾ ആശുപത്രിയിൽ

ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് എൻഒസി നൽകേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വലിയ ഉയർച്ചയായിരിക്കും ഉണ്ടാവുക. ഇന്ത്യയിൽ ഏറ്റവുമധികം പി എസ് സി നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ‘ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News