ആയിരം കൊല്ലം നിങ്ങളുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ലെന്ന് നജീബ് കാന്തപുരം; പരാമർശം പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ്

ആയിരം കൊല്ലം നിങ്ങളുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ലെന്ന് പറഞ്ഞ നജീബ് കാന്തപുരത്തിന്റെ പരാമർശം പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ്. വാല് ആയിരം എന്ന അദ്ദേഹത്തിന്റെ പരാമർശം പിൻവലിക്കണം. വാടകയ്ക്ക് എടുത്ത എംഎൽഎ യെ കൊണ്ട് രാഹുൽ ഗാന്ധിയെ അപമാനിച്ചു എന്ന പരാമർശം പിൻവലിക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎയെ വാടകയ്ക്ക് എടുത്ത എംഎൽഎ എന്ന് പറഞ്ഞത് മോശം പ്രസ്താവനയാണ്. അൺപാർലമെന്ററി വാക്കുകൾ നിയമസഭ രേഖയിൽ ഉണ്ടാവില്ലെന്ന് ചെയർ പറഞ്ഞു.

Also Read: “കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രത്യേക വിഷയമായി വന്ന് മാധ്യമശ്രദ്ധ നേടുകയെന്ന മനോരോഗത്തിൽ പെട്ട കൂട്ടർ നമുക്കിടയിലുണ്ട്. നമുക്ക് അർഹമായത് കേന്ദ്രം നൽകുന്നില്ല. 1000 ഏക്കർ ഭൂമി എടുക്കാൻ കേരളത്തിന് കഴിയില്ല. 100 ഏക്കർ ഭൂമി ഏറ്റെടുക്കണമെങ്കിൽ നിരവധി പേരോട് സംസാരിക്കണം. അതാണ് കേരളത്തിലെ അവസ്ഥ. ഹൈടെക് മേഖലയിൽ പുതിയ സാധ്യത മുന്നോട്ട് വന്നിട്ടുണ്ട്. ആ സാധ്യത നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണെങ്കിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകും. വകുപ്പ് മന്ത്രിയുമായി അത് ആലോചിച്ചു. അത് വ്യവസായ മേഖലയിൽ കൂടുതൽ സഹായകമാകും.

Also Read: പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News