കേരളവും ശ്രീലങ്കയും തമ്മിൽ വ്യാവസായിക സഹകരണ സാധ്യതകൾ തുറന്നിടും: മന്ത്രി പി രാജീവ്

ശ്രീലങ്കയിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ജനതാ വിമുക്തി പെരമുനെ പാർടി നേതാവുമായ അരുണ കുമാര ദിസനായകെയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പങ്കുവെച്ച് മന്ത്രി പി രാജീവ്. കൂടിക്കാഴ്ച കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്നതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുന്ന വിവരവും മന്ത്രി പങ്കുവെച്ചു.

ALSO READ: അരിയിലും തട്ടിപ്പ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി

കേരളത്തിൻ്റെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്ന് ചർച്ചക്കിടെ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. തുടർ ചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താമെന്ന തീരുമാനത്തോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ശ്രീലങ്കയിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ജനതാ വിമുക്തി പെരമുനെ പാർടി നേതാവുമായ ശ്രീ. അരുണ കുമാര ദിസനായകെയുമായി നടത്തിയ കൂടിക്കാഴ്ച കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. കേരളത്തിൻ്റെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്ന് ചർച്ചക്കിടെ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താമെന്ന തീരുമാനത്തോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

ALSO READ: ഈ ഒരു കറി മാത്രം മതി ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍; തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News