
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കേരളമിതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വ്യാവസായിക മുന്നേറ്റത്തിനുള്ള ചുവടുവെപ്പായിരിക്കുമെന്ന് മന്ത്രി പി രാജീവ്. രാജ്യത്തെ ആദ്യത്തെ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ് മുതലിങ്ങോട്ട് സംഘടിപ്പിച്ച വിവിധ സെക്ടറൽ കോൺക്ലേവുകളും ചെന്നൈ, ബോംബെ, ബംഗളൂരു, ഡെൽഹി, ദുബായ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് റോഡ്ഷോകളുമുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ വലിയ ആത്മവിശ്വാസമാണ് സർക്കാരിന് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ദാവോസിലെ വേൾഡ് എക്കണോമിക് ഫോറത്തിൽ കേരളത്തിന് കിട്ടിയ സ്വീകരണവും പ്രാധാന്യവുമൊക്കെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി കൊച്ചി ഒരുങ്ങിക്കഴിഞ്ഞു എന്ന് നിസ്സംശയം ഉറപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
also read: ഗ്ലോബല്‍ ഇന്‍വെസ്റ്റ് മീറ്റ്; ബഹറൈന്‍ പങ്കെടുക്കും
ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂന്നിയ ആഗോള സംരംഭങ്ങളെ കേരളത്തിലേക്കെത്തിക്കുന്നതിന് പ്രതിഞ്ജാബദ്ധമാണ് ഈ സർക്കാർ എന്നും റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളിലൂന്നിയ ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാനും ഒപ്പം ഏറ്റവും മികച്ച ടാലന്റുകളുടെയും കണക്റ്റിവിറ്റിയുടെയും തൊഴിൽ സൗഹൃദ അന്തരീക്ഷത്തിന്റെയുമുൾപ്പെടെ അവസരങ്ങളുടെ പുതിയ ലോകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഈ വേദി ഉപയോഗിക്കുമെന്നും മന്ത്രി കുറിച്ചു . 2025 ഫെബ്രുവരി 22,22 തീയതികളിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമം ചരിത്രവിജയമായി മാറുമെന്നുമുള്ള പ്രതീക്ഷയും പങ്കുവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here