ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ അവസരങ്ങൾ; ഉദ്ഘാടനത്തിന് തയ്യാറെടുത്ത് അന്താരാഷ്ട്ര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്റർ

ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കൊച്ചിയിലെ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ. കൊച്ചി ഇൻഫോ പാർക്കിന് സമീപം 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചെലവിൽ ആണ് കൺവെൻഷൻ സെൻ്റർ സ്ഥാപിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് സമൻസ്

എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിർമ്മിക്കുന്ന സെൻ്ററിൻ്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. 4500sq.ft ഉള്ള 6 ഘടക യൂണിറ്റുകള്‍ ആയിട്ടാണ് എക്സിബിഷന്‍ സെന്‍റര്‍‍‍‍ നിര്‍മിച്ചിട്ടുള്ളത്. ഒരു യൂണിറ്റില്‍ 25-30 സ്റ്റാളുകള്‍ സെറ്റ് ചെയ്യാനാകുമെന്നും മന്ത്രി കുറിച്ചു.

ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള 24 സ്റ്റാളുകള്‍, കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് റൂംസ്, സ്റ്റോർ റൂം എന്നിവയും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയുടെയും സീപോർട്ട് എയർപോർട്ട് റോഡിൻ്റെയും സാമീപ്യവും അടുത്ത ഘട്ടത്തിൽ കൊച്ചി മെട്രോ വരുന്നത് സെൻ്ററിന് സമീപത്തുകൂടെയാണെന്നതും അനുകൂലഘടകമാണ് എന്നും മന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും സെൻ്ററിൻ്റെ പിന്തുണ ഉണ്ടാകും.വ്യാവസായിക, കാർഷിക മേഖലയിൽ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികൾ കണ്ടെത്തി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

ALSO READ: 40 സീറ്റിലെങ്കിലും വിജയിക്കുമോ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മമത ബാനര്‍ജി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിർമ്മിക്കുന്ന സെൻ്ററിൻ്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.
പൂർത്തിയായിരിക്കുന്ന ഇന്റർനാഷണൽ എക്‌സിബിഷൻ സെൻ്റർ 4500sq.ft ഉള്ള 6 ഘടക യൂണിറ്റുകള് ആയിട്ടാണ് എക്സിബിഷന് സെന്റര്‍‍‍‍ നിര്മിച്ചിട്ടുള്ളത്. ഒരു യൂണിറ്റില് 25-30 സ്റ്റാളുകള് സെറ്റ് ചെയ്യാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള 24 സ്റ്റാളുകള് വേറെയുമുണ്ട്. ഓരോ യൂണിറ്റിലും കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് റൂംസ്,സ്റ്റോർ റൂം എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിലും മികച്ച പ്രദേശത്താണ് അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയുടെയും സീപോർട്ട് എയർപോർട്ട് റോഡിൻ്റെയും സാമിപ്യവും അടുത്ത ഘട്ടത്തിൽ കൊച്ചി മെട്രോ വരുന്നത് സെൻ്ററിന് സമീപത്തുകൂടെയാണെന്നതും അനുകൂലഘടകമാണ്. സംസ്ഥാനത്തെ വ്യാവസായിക, കാർഷിക മേഖലയിലെ യൂണിറ്റുകൾക്ക് പ്രദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികൾ കണ്ടെത്തി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും സെൻ്ററിൻ്റെ പിന്തുണ ഉണ്ടാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News