ആദ്യമാസം തന്നെ ഹിറ്റ്, താമസവും ഒപ്പം ഭക്ഷണവും വളരെ കുറഞ്ഞ ചിലവിൽ; ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം

കൊച്ചി നഗരസഭയുടെ പദ്ധതിയായ ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസവും ഒപ്പം ഭക്ഷണവും വളരെ കുറഞ്ഞ ചിലവിൽ ഒരുക്കുന്നതാണ് ഈ സംരംഭം. പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ച വിവരം മന്ത്രി ഫോട്ടോയുൾപ്പടെ പങ്കുവെച്ചു.

ALSO READ:സിംപതിക്കായി കൊല്ലം സുധിയുടെ വീട്ടില്‍ വീല്‍ചെയറില്‍, തുടർന്ന് ഭീഷണി, ക്യാമറ തല്ലി തകർത്തു: ബിനു അടിമാലിക്കെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ മാനേജർ

കഴിഞ്ഞ ഒരു വർഷം കൊണ്ട് 51,60,607 രൂപയാണ് ഷീ ലോഡ്ജിൽ നിന്ന് വരുമാനമായി നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നതും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു.പൂർണമായും കുടുംബശ്രീ പ്രവർത്തകരാണ് ഇത് നടത്തിക്കൊണ്ടുപോകുന്നത്. മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഷീ ലോഡ്ജിൽ ഉറപ്പാക്കിയിട്ടുണ്ട്.

ALSO READ: കേരള സർവ്വകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണം; വിജിലൻസിൽ പരാതി നൽകി

പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ആരംഭിച്ച് ആദ്യമാസം തന്നെ ഹിറ്റായ കൊച്ചി നഗരസഭയുടെ പദ്ധതിയാണ് ഷീ ലോഡ്ജ്. കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസവും ഒപ്പം ഭക്ഷണവും വളരെ കുറഞ്ഞ ചിലവിൽ ഒരുക്കുന്ന ഈ സംരംഭം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു. ഇന്നലെ കൊച്ചി മേയറും ഷീ ലോഡ്ജ് ജീവനക്കാരുമൊന്നിച്ച് പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം കൊണ്ട് 51,60,607 രൂപയാണ് ഷീ ലോഡ്ജിൽ നിന്ന് വരുമാനമായി നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന ഈ കേന്ദ്രം പൂർണമായും കുടുംബശ്രീ പ്രവർത്തകരാണ് നടത്തിക്കൊണ്ടുപോകുന്നത്. മൂന്ന് നില കെട്ടിടത്തില് 95 മുറികളും ഡോര്മെറ്ററിയുമായി 160 പേര്ക്ക് താമസസൗകര്യമാണ് ഏര്പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാന് സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുള്ള ഷീ ലോഡ്ജ് ഇന്ന് കൊച്ചിയിലെത്തുന്ന സ്ത്രീകൾക്ക് ഒരു സുരക്ഷിത കേന്ദ്രം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News