‘എല്ലാ പെർമിഷനും കാലതാമസമില്ലാതെ ലഭിച്ചു, ഏതൊരു ഘട്ടത്തിലും സർക്കാർ പരിപൂർണമായ പിന്തുണ നൽകി’

അദാനി പോർട് സി ഇ ഒ പ്രദീപ് ജയരാമൻ വിഴിഞ്ഞം തുറമുഖത്തിന്റെ വിപുലീകരണത്തെ കുറിച്ച് പറഞ്ഞ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. കേരളത്തിൽ, വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഈ വിപുലീകരണം കേവലം 3 മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ് പ്രദീപ് രാമൻ പറയുന്നത്.
അതിനു യാതൊരു തടസങ്ങളുമുണ്ടായില്ല, എല്ലാ പെർമിഷനും കാലതാമസമില്ലാതെ ലഭിച്ചു, ഏതൊരു ഘട്ടത്തിലും സംസ്ഥാന സർക്കാർ പരിപൂർണമായ പിന്തുണ നൽകി എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കൂടാതെ കേരളത്തിലെ വ്യവസായസാധ്യതകളെക്കുറിച്ചുള്ള റിയാലിറ്റിയും പ്രചരിക്കുന്ന കാര്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഞങ്ങളുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് മനസിലായത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത് .

also read: എഥനോളിന് 5% ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ?

പ്രദീപ് ജയരാമൻ പറയുന്നത് കേരളത്തിനാകെ അഭിമാനകരമായ വാക്കുകളാണ്. എന്താണ് കേരളത്തിൻ്റെ സാധ്യതകളെന്ന് ലോകമാകെയുള്ള കമ്പനികൾക്ക് മുന്നിലെത്തേണ്ട വാക്കുകൾ. ഇത്രയും പോസിറ്റീവായ ഒരു കാര്യം അദ്ദേഹം പറഞ്ഞിട്ടും നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താൻ പറ്റിയ സംഭവമായിരുന്നിട്ടും ദൃശ്യമാധ്യമങ്ങളിൽ ഇതൊരു പ്രധാന വാർത്തയാകുന്നില്ല എന്നാണ് വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ് കുറിച്ചത്. കേരളത്തെ ഞങ്ങൾ ലോകത്തിലെ അഡ്വാൻസ്ഡ് ഇൻ്റസ്ട്രിയൽ ഹബ്ബാക്കിമാറ്റും. കേരളം മുന്നേറും എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News