ടാറ്റ നിക്ഷേപം; ‘മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ചില്ലെങ്കിൽ ടാറ്റ പ്രശ്നത്തിൽ ആകുമായിരുന്നു’: പി രാജീവ്

കേരളത്തിൽ കപ്പൽ നിർമാണത്തിൽ ടാറ്റ വൻ നിക്ഷേപം നടത്തുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നുണക്കഥയെ വിമർശിച്ച് മുൻ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്.

മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ആധികാരികമായി സംസാരിക്കണം. മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും കേരളത്തിന്റെ വാക്കുകളാണെന്നും പി രാജീവ് മാധ്യമങ്ങളോട് പറ‍ഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ചില്ലെങ്കിൽ ടാറ്റ പ്രശ്നത്തിൽ ആകുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.’

also read; വഖഫ് ബോർഡ് തർക്കം: യുഡിഎഫ് സർക്കാരിന്റേത് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷതയെയും വഞ്ചിക്കുന്ന നിലപാടെന്ന് പി. രാജീവ്

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാൻ രം​ഗത്ത് വന്ന പികെ കുഞ്ഞാലിക്കുട്ടിയേയും അദ്ദേഹം വിമർശിച്ചു. ടാറ്റാ എന്റർപ്രൈസസ് എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അങ്ങനെ ഒരു കമ്പനി ഇല്ല. ആർസ്റ്റൺ എന്ന കമ്പനി ആണ് ധാരണ കരാർ ഒപ്പു വെച്ചത് അത് ചെറിയ കപ്പലുകൾ നിർമിക്കുന്ന കമ്പനിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ കമ്പനി ടാറ്റ വാങ്ങിയതാണ്. ഈ കമ്പനിയുമായി നേരത്തെ തന്നെ എൽ ഡി എഫ് സർക്കാർ ധാരണാ കരാർ ഒപ്പ് വച്ചതാണെന്നും പി രാജീവ് വ്യക്തമാക്കി.

കേരളത്തിൽ ടാറ്റ ​ഗ്രൂപ്പ് കപ്പൽ നിർമ്മാണശാല നിർമ്മിക്കുന്നുവെന്ന വിഡി സതീശന്റെ വാദം തള്ളിക്കൊണ്ട് ടാറ്റ ​ഗ്രൂപ്പ് തന്നെ രം​ഗത്ത് വന്നതോടെയാണ് നുണക്കഥകൾ ഒന്നൊന്നായി പൊളിയുന്നത്. 10,000 കോടിയുടെ നിക്ഷേപം നടത്തുന്നുവെന്ന വിഡി സതീശന്റെ വാദമാണ് കമ്പനി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News