
പതിനായിരം കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ടാറ്റ തള്ളിയത് ഗൗരവകരം എന്ന് പി രാജീവ്. ചരിത്രത്തിലാദ്യമായാണ് ടാറ്റ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ‘സർക്കാരിന്റെ കാഴ്ചപ്പാടാണ് അഭിമുഖത്തിൽ പറഞ്ഞത് ‘; കപ്പൽശാല വിവാദത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി
ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചത് ആണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മിഷൻ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

