
കളമശ്ശേരി മണ്ഡലത്തിൽ ഗ്രാമീണമേഖലയിൽ ആരംഭിക്കുന്ന “വർക്ക് നിയർ ഹോം” സംവിധാനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.
ഫ്ലെക്സി ടൈമിങ്ങ് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിനകത്തോ ഫ്രീലാൻസ് ആയി പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ സഹായകരമാകുന്ന വിധത്തിൽ വീടിനടുത്ത് തന്നെ പ്രൊഫഷണൽ ആംബിയൻസ്, ലാപ്‌ടോപ്പ്, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരു കെട്ടിടത്തിനുള്ളിൽ ഒരുക്കിനൽകിക്കൊണ്ട് സമാധാനപരമായ തൊഴിൽ സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് വർക്ക് നിയർ ഹോം. സ്‌കില്ലിങ് കളമശ്ശേരി യൂത്ത് (SKY) പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പരിധിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ALSO READ: ‘എസ് എസ് കെ ഫണ്ടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ല’; ഉപസമിതി പരിശോധിക്കുമെന്നും വി ശിവന്‍കുട്ടി
പദ്ധതിയുടെ അടുത്ത ഘട്ടമായി കരുമാലൂർ പഞ്ചായത്തിലെ ട്രൈബ് മേഖലയിലെ തൊഴിലാളികൾക്കായി വർക്ക് നിയർ ഹോം സംവിധാനം വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ വർക്ക് നിയർ ഹോമിന്റെ ഭാഗമായി വനിതകൾക്കുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനത്തിനൊരുങ്ങുകയാണ്.
മണ്ഡലത്തിലെ ഒറ്റപ്പെട്ടുകിടക്കുന്ന ബിൽഡിങ്ങുകളും നിലവിലുള്ള സ്കിൽ സെന്ററുകളും ഉപയോഗപ്പെടുത്തി വർക്ക് നിയർ ഹോം പോലുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സാമൂഹികമായുള്ള ബന്ധങ്ങൾ സൃഷ്ടിക്കാനും പ്രൊഫഷണലുകൾക്ക് ഒത്തുചേരാനുമൊക്കെയായി ഒരു അന്തരീക്ഷമൊരുക്കുന്നതിലൂടെ കളമശ്ശേരി മണ്ഡലം കേരളത്തിനൊരു പുതിയ മാതൃക തീർക്കുകയാണെന്നും പദ്ധതി ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

