ഓഹരി കൈമാറ്റം; മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് കമ്പനി സൂചന നൽകുന്നു: പി രാജീവ്

p rajeev

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞു കൊണെന്ന സൂചന കമ്പനി നൽകുന്നുണ്ടെന്ന് പി രാജീവ്. കരാർ ലംഘനം നടത്തിയാണ് അദാനി ഷെയറുകൾ വിറ്റത് ഇതെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് അറിയാം എന്നാണ് കമ്പനി സൂചന നൽകിയത് എന്നാണ് പി രാജീവ് മാധ്യങ്ങളോട് പറഞ്ഞത്. സംഭവത്തിൽ അസംതൃപ്തി എന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചത്.

എന്തുകൊണ്ടാണ് ശക്തമായ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത് എന്നും അദ്ദേ​ഹം മാധ്യമങ്ങളോട് ചോദിച്ചു.ഇത്രയധികം പ്രധാന വകുപ്പുകൾ ഒരു മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ആദ്യമായാണ്വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവുമായി ബന്ധപ്പെട്ടുൾപ്പെടെയുള്ള ബില്ലുകൾ പാസാക്കുന്നതിൽ ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also read : ശേഷാദ്രിനാഥന്റെ നിയമനം: മറുപടിയില്ലാതെ സണ്ണി ജോസഫ്; ചോദ്യങ്ങളിൽ നിന്ന് തടി തപ്പി മന്ത്രി

സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഏക പക്ഷീയമായാണ് ബില്ലുകൾ പാസ്സാക്കുന്നത് ഒന്നരമാസത്തിനുള്ളിൽ ഗൗരവതരമായ അഴിമതികളാണ് ഉണ്ടാകുന്നത്. സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി കെ പി സി സി സെക്രട്ടറി അതീവ ഗൗരവതരമായ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും പി രാജീവ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News