‘ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് ബാക്കിയുള്ളവര്‍ക്കും പേര്ദോഷം വരുന്നു; വസ്തുതകള്‍ എഴുതിയതിന് മാതൃഭൂമിയ്ക്ക് നന്ദി’: പി എസ് പ്രശാന്ത്

ps prasanth fb post

ബരിമല സ്വര്‍ണമോഷണക്കേസിലടക്കം ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് ബാക്കിയുള്ളവര്‍ക്കും കിട്ടുന്ന പേര് ദോഷം ഭയങ്കരമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തെയെ പ്രശംസിച്ച് പി.എസ് പ്രശാന്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം
എന്നയാലും സത്യം പുറത്ത് വരും… ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ പിന്നിടങ്ങോട്ട് ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറം പിടിപ്പിച്ച കഥകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്. ശബരിമലയിൽ കഴിഞ്ഞ രണ്ട് വർഷമായി ദേവസ്വം ബോർഡിന്‍റേയും സർക്കാരിന്‍റേയും നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്‍റെ വിജയം ആരും ഓർക്കുന്നുപോലുമില്ല. ദേവസ്വം ബോർഡിന്‍റെ ചരിത്രത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നിട്ടും അവർ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ ? ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ.? ഇതൊന്നും ആരും ഒരു വാക്ക് പോലും മിണ്ടുന്നില്ല.

Also read: മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്

എന്നാൽ ഇത്തരം വിവാദങ്ങളിൽ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് പോലും ഞങ്ങൾ കേൾക്കുന്ന പേര് ദോഷം എത്ര ഭയങ്കരമാണ്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ചില വസ്തുതകളെങ്കിലും എഴുതിയതിന് മാതൃഭൂമിയ്ക്ക് നന്ദി. ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്ത് വരും.അതുവരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളൂ.
സ്വാമിയേ ശരണമയ്യപ്പ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News