കോൺഗ്രസിനകത്ത് ജനാധിപത്യമില്ല, കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ

p sarin

കോൺഗ്രസിനകത്ത് ജനാധിപത്യമില്ല എന്ന് പി സരിൻ. കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണം വി ഡി സതീശൻ എന്നാണ് പി സരിൻ പറഞ്ഞത്. വി.ഡി. സതീശനാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തിയത്, പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു എന്നും സരിൻ പറഞ്ഞു. ആദ്യമായി സതീശൻ സംസാരിച്ചത് ഇന്നലെയാണ്, സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ല. തന്നോട് പരസ്പര ബഹുമാനമില്ലാതെയാണ് സതീശൻ സംസാരിച്ചത്. ഞാനാണ് രാജ്യമെന്നത് പോലെ ഞാനാണ് പാർട്ടിയെന്നാണ് സതീശന്റ് നിലപാട്. ധിക്കാരവും ധ്യാഷ്ഠവുമാണ് സതീശന് , കോൺഗ്രസ് ഇങ്ങനെ പോയാൽ 2026 ൽ പച്ച തൊടില്ല, 2021 ൽ സതീശൻ പ്രതിപക്ഷ നേതാവയത് അട്ടിമറിയിലൂടെയാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും: മന്ത്രി പി രാജീവ്

കോൺഗ്രസിൽ പരാതിപറയാൻ ഫോറങ്ങൾ ഇല്ല, പാവങ്ങളെ പറ്റിക്കുന്നു,തോന്നും പോലെയുള്ള കാര്യങ്ങളാണ് കോൺഗ്രസിലുള്ളത്.വി ഡി സതീശന് സിപി ഐ എം വിരുദ്ധത മാത്രം ആണെന്നും , മൃതു ഹിന്ദുത്വ സമീപനമാണ് സതീശന് എന്നും സരിൻ പറഞ്ഞു. മൃതു ഹിന്ദുത്വ സമീപനമാണ് സതീശന് ബിജെപിയെയല്ല സി.പി ഐ എമ്മിനെയാണ് എതിർക്കണ്ടത് എന്നാണ് സതീശന്റെ നിലപാട് എന്നും സരിൻ പറഞ്ഞു.

വടകരയിൽ ഷാഫിയെ സ്ഥാനാർഥി ആക്കിയത് ബിജെപിയെ സഹായിക്കാൻ ആണ്, പാലക്കാട് ഉപ തെരഞ്ഞെടുപ്പിന് കാരണം സതീശൻ്റെ നിലപാട് ആണ്. ബിജെപിയെ സഹായിക്കാൻ വിളിച്ച് വരുത്തിയ തിരഞ്ഞെടുപ്പ് ആണിത്, 13 ന് തെരഞ്ഞെടുപ്പ് നടത്താനാണ് പ്രതിപക്ഷ നേതാവ് നാടകം കളിച്ചത്, എതിർത്തു എന്ന് ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നു,ചിലർക്ക് വോട്ട് കിട്ടാനാണ് കത്തെഴുതിയത്. 13 നാണ് തെരഞ്ഞെടുപ്പെങ്കിൽ പല ചോദ്യങ്ങൾക്കും ഉത്തരമാകും.

കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം ആണെന്നും സരിൻ പറഞ്ഞു. ഒരാഴ്ച മുമ്പ് രാഹുൽ വിളിച്ചപ്പോൾ ഭീഷണിയുടെ സ്വരം ആയിരുന്നു എന്നാണ് സരിൻ വ്യക്തമാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News