
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ ദേശീയ പാര്‍ട്ടിയെന്ന് പറയുമ്പോഴും നിലമ്പൂരില്‍ കോണ്‍ഗ്രസ് പി വി അന്‍വറിന് ചുറ്റും വലംവയ്ക്കുന്ന സ്ഥിതിവിശേഷം.
അന്‍വറിനെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. തുടക്കം മുതല്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനത്തോട് ആദ്യം മുതല്‍ തന്നെ അന്‍വര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
അന്‍വറിന്റെ കണക്കുകൂട്ടലില്‍ ഷൗക്കത്ത് അന്‍വറിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. അതുകൊണ്ടാണ് ഷൗക്കത്തിന് ചെക്കുവെച്ചുകൊണ്ട് അന്‍വര്‍ നിലമ്പൂരില്‍ വി എസ് ജോയിയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെങ്കില്‍പ്പോലും അന്‍വറിനെ പാടെ തള്ളാന്‍ കോണ്‍ഗ്രസ്സിനും കഴിയുമായിരുന്നില്ല.
Also Read : നിലമ്പൂരില്‍ ഷൗക്കത്ത് വന്നാല്‍ അന്‍വര്‍ എന്തുചെയ്യും?
ഷൗക്കത്തിനെതിരെ ജോയിയെ കൊണ്ടുവന്നത് അന്‍വറിന്റെ കൃത്യമായ പ്ലാനിങ്ങോടുകൂടി തന്നെയായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ദൈര്‍ഘ്യം വെറും എട്ട് മാസത്തേക്ക് മാത്രമാണ്. അത് കഴിഞ്ഞാല്‍ നിലമ്പൂരില്‍ വീണ്ടും തെരഞ്ഞെടുപ്പെത്തും. അപ്പോള്‍ വി എസ് ജോയ് തിരുവമ്പാടിയിലേക്ക് മത്സരിക്കാന്‍ പോകും. വീണ്ടും നിലമ്പൂര്‍ എന്ന തട്ടകം അന്‍വറിന്റെ കൈകളിലേക്കും വന്നുചേരും.
ഇത് മാത്രമായിരുന്നില്ല അന്‍വറിന്റെ കണക്കുകൂട്ടല്‍. നിലമ്പൂരില്‍ ഇത്തവണ അവസരം നല്‍കിയില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് വിട്ടേക്കുമെന്നും അന്‍വര്‍ പ്രതീക്ഷ വെച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ നിലമ്പൂരില്‍ തനിക്ക് ഒരിക്കലും കോണ്‍ഗ്രസ്സില്‍ നിന്നും മറ്റൊരു എതിരാളി ഉണ്ടാകില്ല എന്നും അന്‍വറിന് ഉറപ്പായിരുന്നു.
ഒരുതവണയെങ്കിലും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ച് വിജയിച്ചാല്‍ പിന്നീട് തനിക്ക് നിലമ്പൂരിലേക്ക് ഒരു തിരിച്ച് പോക്കില്ലെന്നും അന്‍വര്‍ ഭയന്നിരുന്നു എന്നതാണ് വാസതവം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

