മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

മറുനാടന്‍ മലയാളിയെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് പി.വി അന്‍വര്‍ എംഎല്‍എ. ഒരു ക്രിമിനല്‍ സംഘത്തിന്റെ കൂടെ കൂടി, കേരളത്തിന്റെ മതേതര സമൂഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ചോദ്യം ചെയ്യപ്പെടണമെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിമിനല്‍ ജേണലിസത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് മറുനാടന്‍ മലയാളി എന്ന വ്യാജ വാര്‍ത്താ പ്രസ്ഥാനം. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ നിന്ന്, മാന്യതയും സംസ്‌കാരവുമുള്ള ഒരാള്‍ പോലും ഇവരെ പിന്തുണയ്ക്കാനെത്തിയിട്ടില്ല. രമേശ് ചെന്നിത്തല ആ ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്രിമിനല്‍ ജേണലിസത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് മറുനാടന്‍ മലയാളി എന്ന വ്യാജ വാര്‍ത്താ പ്രസ്ഥാനം.ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ നിന്ന്,മാന്യതയും സംസ്‌ക്കാരവുമുള്ള ഒരാള്‍ പോലും ഇവരെ പിന്തുണയ്ക്കാനെത്തിയിട്ടില്ല. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആ ദൗത്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘മറുനാടനെ ശ്വാസം മുട്ടിക്കുന്നു’എന്നാണ് അദ്ദേഹത്തിന്റെ പരാതി. മറുനാടന്‍ മലയാളി വ്യാജ വാര്‍ത്ത പടച്ച് വിട്ടതിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ച മനുഷ്യര്‍ പോലും ഈ നാട്ടിലുണ്ട്.ദില്ലിയില്‍ ആത്മഹത്യ ചെയ്ത അലന്‍ സ്റ്റാന്‍ലിയും അമ്മയും ഇവരുടെ വ്യാജവാര്‍ത്തകളുടെ ഇരകളാണ്.മറ്റനേകം ആളുകളുടെ ജീവിത് നിഷ്‌ക്കരുണം ഈ ക്രിമിനല്‍ സംഘം ഇല്ലാതാക്കിയിട്ടുണ്ട്. ഉള്ളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന വര്‍ഗ്ഗീയവിഷം,ഇവര്‍ ഒരു സമൂഹത്തിന്റെ മുകളില്‍ കാലങ്ങളായി തുപ്പിവയ്ക്കുന്നുണ്ട്.യാതൊരുവിധ അടിസ്ഥാനവുമില്ലാതെ,ആ സമൂഹത്തില്‍ പെട്ട ആളുകള്‍ക്കെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ ചെയ്യുന്നു.

മലയാളികള്‍ക്ക് പ്രിയപ്പെട്ട ശ്രീ.എം.എ.യൂസഫലി പോലും ഇവര്‍ക്ക് വര്‍ഗ്ഗീയവാദിയും ഇസ്ലാമിസ്റ്റുമാണ്. അതിനെയൊക്കെ പിന്താങ്ങുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്ന് രമേശ് ചെന്നിത്തല സ്വീകരിച്ചത്.ഒരു ക്രിമിനല്‍ സംഘത്തിന്റെ കൂടെ കൂടി,കേരളത്തിന്റെ മതേതര സമൂഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിന് കഴിയട്ടേ എന്ന് ആശംസിക്കുന്നു..

രമേശ് ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പ് പറയുക തന്നെ വേണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News