‘ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല; ഗോവിന്ദൻ മാസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്’: പി വി അൻവർ

പാർട്ടി സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ. എഡിജിപിയെ മാറ്റിനിർത്തുന്നത് തീരുമാനിക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. അത് സർക്കാർ പഠിക്കും പരിശോധിക്കും. പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും അൻവർ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്നും അൻവർ കൂട്ടിച്ചേർത്തു. ഉന്നയിച്ച വിഷയങ്ങൾ എല്ലാം പരാതിയായി എം വി ഗോവിന്ദൻ മാസ്റ്റർക്ക് പരാതിയായി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:പാമ്പിൽ നിന്നും പണം കൊയ്യുന്നവരെക്കുറിച്ച് അറിയുമോ? ഇല്ലെങ്കിലിതാ, പാമ്പിൻ വിഷത്തെയും അമൃതാക്കി മാറ്റുന്ന ഒരു കൂട്ടരുടെ കഥ..

‘എന്തുകൊണ്ട് പൊലീസ് ജനങ്ങളെ വെറുപ്പിക്കുന്നു എന്നതാണ് ഞാൻ അന്വേഷിച്ചത്. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചത്. പി വി അൻവർ പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങുകയുള്ളൂ. വിപ്ലവം എങ്ങനെയാണ് ഉണ്ടാകുന്നത്. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിത്. ഞാൻ ഫോക്കസ് ചെയ്ത ചില കാര്യങ്ങളുണ്ട്. അതിൽനിന്ന് ഞാൻ മാറില്ല.

തെളിവുകളുടെ സൂചന തെളിവുകളാണ് ഞാൻ നൽകിയത്. അത്രയേ എനിക്ക് നൽകാൻ സാധിക്കൂ. അത് അന്വേഷിക്കേണ്ടത് അന്വേഷണ സംഘമാണ്. എനിക്ക് പാർട്ടിയോടും മുഖ്യമന്ത്രിയോടും കമ്മിറ്റ്മെന്റ് ഉണ്ട്. അന്വേഷണം തുടങ്ങുന്നതല്ലെയുള്ളു. അന്വേഷണം എങ്ങനെ പോകുന്നു എന്ന് നോക്കട്ടെ. ഈ വിഷയം പുറത്തു വരാൻ വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. അത് നടന്നു. പാർട്ടിയിലും സർക്കാറിലും ഉറച്ച വിശ്വാസം ഉണ്ട്’ – പി വി അൻവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News