റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷയായ റബ്ബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി പങ്കുവച്ച് പി രാജീവ്

രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരള റബ്ബര്‍ ലിമിറ്റഡ് ലിമിറ്റഡിന്റെ പ്രവര്‍ത്തന പുരോഗതിയുടെ വിവരങ്ങള്‍ പങ്കുവച്ച് പി രാജീവ്. 1050 കോടി രൂപ മുതല്‍ മുടക്കില്‍ കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി രാജീവ് പങ്കുവച്ചത്.

നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പി രാജീവ് വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിലാണ് കേരള റബ്ബര്‍ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി രാജീവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവിധ നയങ്ങള്‍ നിരവധി റബ്ബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോഴും റബ്ബര്‍ കര്‍ഷകരെയും റബ്ബര്‍ വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തെ കേരളത്തെ റബ്ബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1050 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബ്ബര്‍ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 40 ഏക്കറില്‍ നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്റര്‍ നടപടികളും ഉടന്‍ കൈക്കൊള്ളും.
3 വര്‍ഷത്തിനുള്ളില്‍ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ കേരളത്തില്‍ പ്രകൃതിദത്ത റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതല്‍ സഹായം നല്‍കും. റബ്ബര്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കും. ഈ മേഖലയില്‍ ടയര്‍ ടെസ്റ്റിംഗ്, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബര്‍ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിലാണ് കേരള റബ്ബര്‍ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here