
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നടന്നത് ഗുരുതരമായ കരാർ ലംഘനമെന്ന് സിപിഐഎം നേതാവ് പി രാജീവ്. കരാർ പ്രകാരം എം എസ് സിക്ക് വിഴിഞ്ഞത്തെ 25 ശതമാനം ഓഹരി വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം എസ് സിക്ക് തൂത്തുക്കുടി തുറമുഖത്ത് പങ്കാളിത്തമുള്ളതാണ് കാരണമെന്നും പി രാജീവ് വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചത്.
also read:ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി
കരാറിലെ 5 (9) വ്യവസ്ഥ പ്രകാരം 250 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റൊരു തുറമുഖത്തും ഓഹരി ഉണ്ടാകാൻ പാടില്ല. വിഴിഞ്ഞത്തു നിന്ന് തൂത്തുക്കുടിയിലേക്ക് 203 കിലോമീറ്റർ മാത്രമാണ് ദൂരം. മുൻകൂട്ടി അനുമതി വാങ്ങാതെ ഓഹരി കൈമാറിയതും കരാർ ലംഘനം.മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയും ഓഹരി വിൽപ്പനയും തമ്മിൽ ബന്ധമുണ്ടോ?മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല.ഒരു വിശദീകരണവും നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.മുഖ്യമന്ത്രിയുടെ മൗനത്തിൽ ദുരൂഹതയുണ്ടെന്നും പി രാജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

