
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അഗാദമായ ദുഃഖം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്യന്തം ദാരുണവും ഞെട്ടിക്കുന്നതുമായ അപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചതെന്നും സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ALSO READ: ‘ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പുനഃസ്ഥാപിക്കണം’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
അത്യന്തം ദാരുണവും ഞെട്ടിക്കുന്നതുമായ അപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. തകര്‍ന്നു വീണ യാത്രാ വിമാനത്തില്‍ 169 ഇന്ത്യക്കാരും 61 വിദേശികളും ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ALSO READ: ‘ആരോഗ്യ പ്രവര്‍ത്തക രഞ്ജിതയുടെ മരണം ഏറെ വേദനിപ്പിക്കുന്നത്, മരണമടഞ്ഞവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’: മന്ത്രി വീണാ ജോര്‍ജ്
ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here