
ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന മനുഷ്യരാണോ ഇന്ത്യയുടെ പ്രശ്‍നമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർ സ്വയം ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന’ പ്രസ്താവനയെ വിമർശിച്ചു കൊണ്ട് ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ ചോദ്യമുന്നയിച്ചത്. അമിത് ഷായുടെ പ്രസ്താവനക്ക് സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഭാഷ അധിനിവേശത്തിന്‍റെ സ്വരമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് തുറന്നടിച്ചു.
രാജ്യത്ത് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എന്ത് പങ്കാണ് അമിത് ഷായുടെ മുൻഗാമികൾ വഹിച്ചിട്ടുള്ളതെന്ന് നാടിനറിയാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയെ ആക്രമിച്ചത് കൊണ്ട് ആ കളങ്കം മായ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി 24ന് പ്രകാശനം ചെയ്യും
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന മനുഷ്യരാണോ ഇന്ത്യയുടെ പ്രശ്‍നം?
ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ സ്വയം ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് ഭാഷ അധിനിവേശത്തിന്റെ സ്വരമാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഭാഷ അധിനിവേശത്തിന്റെ രാഷ്ട്രീയമാണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തേക്ക് വന്നത്.
വിവിധ ഭാഷകൾ പോലെ ഇംഗ്ലീഷ് ഭാഷയും ബ്രിട്ടീഷ് അധിനിവേശ പോരാട്ടത്തിന് നമ്മുടെ രാജ്യത്ത് സഹായകരമായിട്ടുണ്ട്; ഈ വസ്തുത അന്നത്തെ നിരവധി നേതാക്കൾ വ്യക്തമാക്കിയതുമാണ്. രാജ്യത്ത് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എന്ത് പങ്കാണ് അമിത് ഷായുടെ മുൻഗാമികൾ വഹിച്ചിട്ടുള്ളതെന്ന് നാടിനറിയാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയെ ആക്രമിച്ചത് കൊണ്ട് ആ കളങ്കം മായ്ക്കാനാകില്ല. ഭാഷാ വൈവിധ്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കുന്ന ഏത് ശ്രമവും എതിർക്കപ്പെടേണ്ടതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here