
തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവർത്തർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതികരിച്ച് എം എൽ എ പി എ മുഹമ്മദ് റിയാസ്. ജനാധിപത്യത്തിന് നേരെ ലാത്തി വീശുകയാണ് സർക്കാരെന്നാണ് പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ അവകാശങ്ങൾക്കായി സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഐവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തെപ്പറ്റി പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നിയമ സഭയിൽ ശക്തമായി ശബ്ദമുയർത്തിയിട്ടും സമരത്തോടുള്ള നിലപാട് മാറ്റാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഭരണം തുടങ്ങി ദിവസങ്ങൾക്കകം ജനാധിപത്യത്തിന് നേരെ ലാത്തിവീശുന്ന സർക്കാർ….
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാഭ്യാസ അവകാശത്തിനായി സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടി അതീവ ഗൗരവമുള്ളതാണ്.
വിവരമറിഞ്ഞ ഉടൻ സംഭവസ്ഥലത്ത് പോയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ SFI സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ പുരുഷ പോലീസ് മർദിച്ചതും,ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതും വിദ്യാർത്ഥികൾ ശ്രദ്ധയിൽപ്പെടുത്തി. അവിടെയുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത AIYF സഖാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ തൊട്ടുമുമ്പത്തെ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് ശക്തമായി ശബ്ദമുയർത്തിയിരുന്നു.എന്നിട്ടും സമരങ്ങളോടുള്ള സമീപനത്തിൽ തിരുത്തൽ വരുത്താൻ യുഡിഫ് സർക്കാർ തയ്യാറാകുന്നില്ല. ഭരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സർക്കാർ സ്വീകരിക്കുന്ന ഈ ജനാധിപത്യവിരുദ്ധ സമീപനം പ്രതിഷേധാർഹമാണ്. എസ്എഫ്ഐയെ അടിച്ചൊതുക്കാമെന്നത് സർക്കാരിന്റെ വെറും വ്യാമോഹമാണ്. അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കുന്ന ചരിത്രമല്ല SFIയ്ക്കുള്ളത്.ട

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

