
സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ പുതുവിസ്മയം തീര്‍ത്തു കോഴിക്കോട് പ്ലാനട്ടോറിയം. മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ നവീകരിച്ച ജ്യോതിശാസ്ത്ര ഗ്യാലറി പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഗ്യാലറി ഉദ്ഘാടനം ചെയ്തു. മേയര്‍ ബീന ഫിലിപ്പ് സന്നിഹിതയായിരുന്നു.
4500 ചതുരശ്ര അടിയില്‍ നാല്‍പതോളം പ്രദര്‍ശിനികള്‍ അടങ്ങുന്നതാണ് പുതിയ ജ്യോതിശാസ്ത്ര ഗ്യാലറി. പുരാതന ജ്യോതിശാസ്ത്ര അറിവുകള്‍ മുതല്‍ ആധുനിക ജ്യോതിശാസ്ത്ര സാങ്കേതികവിദ്യകള്‍ വരെ ഇവിടെ അടുത്തറിയാം.
മഹാവിസ്‌ഫോടന സിദ്ധാന്തം, സൗരയൂഥം, വേലിയേറ്റവും വേലിയിറക്കവും, ഗ്രഹണങ്ങള്‍, റെട്രോഗ്രേഡ് ചലനം, ഗ്രാവിറ്റി വെല്‍ തുടങ്ങിയ പ്രദര്‍ശിനികള്‍ കൂടാതെ ബഹിരാകാശ ദൗത്യങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള അറിവുകളും ഗ്യാലറിയില്‍ ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ആഴത്തിലുള്ളതും ആകര്‍ഷകവുമായ പഠനാനുഭവം നല്‍കുന്നതിന് ഏറ്റവും പുതിയ മള്‍ട്ടിമീഡിയ ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവും സംവേദനാത്മവുമയ ഒരിടം കൂടിയാണിവിടം. പുരാതന ജ്യോതിശാസ്ത്രത്തില്‍ നിന്ന് ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ അടരുളിലേക്ക് സന്ദര്‍ശകരെ കൂട്ടികൊണ്ട് പോകുന്നതാണ് നവീകരിച്ച ജ്യോതിശാസ്ത്ര ഗ്യാലറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here