ബേപ്പൂരിന്റെ മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീർ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സുൽത്താൻ

ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാർഥികളുടേയുമിടയിൽ ഇന്നും ആ സുൽത്താൻപട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ ജീവിക്കുന്നു അദ്ദേഹം.

Also Read: ഏകീകൃത സിവിൽ കോഡ് ഇ എം എസിൻ്റെ വാക്കുകളെ വളച്ചൊടിക്കുന്നു: 06/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം

എന്‍റെ സുഹൃത്തും ബഷീറിന്‍റെ മകനുമായ അനീസ് ബഷീര്‍ ഇന്നു രാവിലെ അയച്ചുതന്നതാണ് അവരിരുവരുമുള്ള ഈ ചിത്രം.

ബഷീറിന്റെ പുസ്തകങ്ങൾ നിത്യസ്മാരകങ്ങളായി നിലകൊള്ളുമ്പോൾതന്നെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കേന്ദ്രം വേണമെന്നത് ബഷീറിനെ ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഇടതുപക്ഷ സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുകയാണ്.

കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായി ‘ആകാശമിഠായി’ എന്ന പേരിലാണ് ടൂറിസം വകുപ്പിന്‍റെ കീഴില്‍ സ്മാരകമുയരുന്നത്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.

കേശവൻനായരുടേയും സാറാമ്മയുടേയും അതിരുകളില്ലാത്ത പ്രേമകഥയിൽ അവരുടെ സങ്കൽപത്തിലെ കുട്ടിയുടെ പേരായിരുന്നല്ലോ, ‘ആകാശമിഠായി’. ബഷീറിന്റെ ദീർഘദർശിത്വവും പുരോഗമന കാഴ്ചപ്പാടുമൊക്കെ ആ പേരിലും കഥാസന്ദർഭത്തിലും നമുക്ക് വീക്ഷിക്കാനാകും. രാജ്യത്ത് ആദ്യമായി ടൂറിസം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബഷീറിന്റെ ‘ആകാശമിഠായി’.

മലയാള സാഹിത്യത്തിലെ എക്കാലത്തേയും മുടിചൂടാ സുൽത്താന്റെ ഓർമകൾക്കുമുന്നില്‍ ആദരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News