‘ദേശീയപാത വികസനത്തിന്‍റെ കാലനാകാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി’: കെ സി വേണുഗോപാലിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

pa muhammed riyas

ദേശീയപാത വികസനത്തിന്‍റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്‍റെ ചെയർമാൻ എന്ന പദവിക്ക് അതിന്‍റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാൾ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാൽ അത് കേട്ടുനിൽക്കാനാകില്ലെന്ന് പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

കാലങ്ങളായി മുടങ്ങിക്കിടന്ന മലയാളിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ (NH-66) വികസനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാന ഭരണത്തിലുള്ളപ്പോൾ കെടുകാര്യസ്ഥയുടെ പര്യായമായി ദേശീയപാതയുടെ വികസനം ഇല്ലാതാക്കിയ കോൺഗ്രസിന് ഇപ്പോൾ മുറുമുറുപ്പുണ്ടാകുന്നതിന്റെ കാരണം എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ALSO READ; ‘നിലമ്പൂരില്‍ പ്രതിപക്ഷത്തിന് സ്വാധീനമില്ല, വിജയിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം’; സ്വന്തം പാളയത്തെ അവസ്ഥ തുറന്നുപറഞ്ഞ് കെ സുധാകരന്‍

പി എ സിക്കും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുവാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വികസനം മുടക്കാൻ രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയുള്ള ഇടപെടൽ പി എ സി ചെയർമാൻ നടത്തുന്നത് തുറന്നു കാണിക്കവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ദേശീയപാത വികസനത്തിന്‍റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്‍റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാൾ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാൽ അത് കേട്ടുനിൽക്കാനാകില്ല.

കാലങ്ങളായി മുടങ്ങിക്കിടന്ന മലയാളിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ (NH-66) വികസനം സാധ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാന ഭരണത്തിലുള്ളപ്പോൾ കെടുകാര്യസ്ഥയുടെ പര്യായമായി ദേശീയപാതയുടെ വികസനം ഇല്ലാതാക്കിയ കോൺഗ്രസിന് ഇപ്പോൾ മുറുമുറുപ്പുണ്ടാകുന്നതിന്റെ കാരണം എല്ലാവരും മനസ്സിലാക്കുന്നുണ്ട്. പാതയുടെ നിർമാണത്തിലെ പിഴവുകളും അപാകതകളും പരിശോധിച്ചും പരിഹരിച്ചും മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്തം നിർമാണ ചുമതലയുള്ള NHAI ക്കുണ്ട്. ഇന്നലെ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ ഈ വിഷയം ഒരു അജണ്ടയുമായിരുന്നു. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ കർക്കശ നിലപാട് സ്വീകരിക്കണം.

PACക്കും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുവാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വികസനം മുടക്കാൻ രാഷ്ട്രീയദുഷ്ടലാക്കോടു കൂടിയുള്ള ഇടപെടൽ PAC ചെയർമാൻ നടത്തുന്നത് തുറന്നു കാണിക്കവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ.സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali