‘ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ ‘കൈ’ സഹായം നല്‍കിയവരുടെ ട്യൂഷന്‍ കേരളത്തിന് വേണ്ട’; കെസി വേണുഗോപാലിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

PA Muhammed Riyas

സിപിഐഎമ്മിനെതിരെ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മറുപടി നല്‍കി മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിനെതിരെ പലവിധ ആരോപണങ്ങളും ഉള്‍പാര്‍ട്ടി പോരുകളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടക്കുന്ന അനാവശ്യമായ ആരോപണങ്ങളിലാണ് മന്ത്രിയുടെ മറുപടി. രാജ്യസഭ സീറ്റ് ബിജെപിക്ക് ദാനം നല്‍കിയവര്‍ കേരളത്തിന് ട്യൂഷനെടുക്കണ്ടെന്നാണ് മന്ത്രി നല്‍കിയ മറുപടി. കെസി വേണുഗോപാലിന്റെ ചരിത്രത്തെ വളച്ചൊടിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

ALSO READ: ഇന്ദിരയുടെ സ്വന്തം ആർ എസ് എസ്: എന്താണ് ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകം പറയുന്നത്?

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

രാജസ്ഥാനില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവെച്ച് ബിജെപിക്ക് ദാനം നല്‍കിയ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ”ട്യൂഷന്‍” മതനിരപേക്ഷ കേരളത്തിനാവശ്യമില്ല. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ”കൈ” സഹായം നല്‍കിയവര്‍ ബിജെപിയുടെ ഏജന്റ് പണിയാണു ചെയ്യുന്നതെന്ന് സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News