അഭിമാനമായി ഓഫ്‌റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ്; വ്യത്യസ്തമായി കേരള അഡ്വഞ്ചര്‍ ട്രോഫി, വീഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

pa-muhammad-riyas

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന കേരള അഡ്വഞ്ചര്‍ ട്രോഫി സംസ്ഥാനത്തിന് വലിയ അഭിമാനമായി തീര്‍ന്നിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്.

സാഹസിക കാണിക്കേണ്ടത് റോഡില്‍ അല്ല അതിനായി പ്രത്യേകമായി നിര്‍മിച്ച ട്രാക്കിലാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള പ്രാധാന്യം സുരക്ഷിതമായി യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ ജനങ്ങളിലെത്തുകയായിരുന്നു ഈ മത്സരം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ALSO READ: ആർ ബാലകൃഷ്ണപിള്ള സംസ്ഥാനത്തിന്‍റെ താൽപര്യവും മതനിരപേക്ഷതയും ഉയർത്തിപിടിച്ച വ്യക്തിത്വം: മുഖ്യമന്ത്രി

മത്സരം മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ സര്‍വീസ്, മെയ്ത ഹോസ്പിറ്റല്‍, വാട്ടര്‍ അതോറിറ്റി, കേരള പൊലീസ് എന്നിവയുടെ പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ് നടന്നത്. ഇതിനൊപ്പം ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങളും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമുകളും സജ്ജമായിരുന്നു.

കഴിഞ്ഞദിവസം രാവിലെ തിരുവമ്പാടി എംഎല്‍എ. അമച്വര്‍ വിഭാഗവും, ഇന്ന് വൈകുന്നേരം കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ് ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനവും നിര്‍വഹിച്ചു.

ALSO READ: ഇന്ധന ചെലവ് കുറയ്ക്കണം, എസി ഉപയോഗിക്കുകയും വേണം; ഇതൊന്നു പരീക്ഷിച്ചാലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News