
നിലമ്പൂർ : എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ ഡി എഫ് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തിൽ വയോജനങ്ങളും, പഴയകാല പൊതുപ്രവർത്തകരും, കലാകാരും എല്ലാം ചേരുന്ന കൂട്ടായ്മ ‘പണ്ടത്തെ പട’ പരിപാടിയുടെ ക്ഷണകത്ത് വൈറലാവുന്നു. നല്ല അസ്സൽ മലപ്പുറം പ്രാദേശിക ഭാഷയിൽ രസകരമായി തയ്യാറാക്കിയ ക്ഷണ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.
Also Read: ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം: സഹപാഠികളുടെ സ്വന്തം സ്വരാജ്
ജൂൺ 10 ന് രാവിലേ പത്തു മണിക്ക് നിലമ്പൂർ മുക്കട്ടയിലുള്ള മഹാരാജാ ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രി ആർ ബിന്ദു, ടി.കെ. ഹംസ, നിലമ്പൂർ ആയിഷ തുടങ്ങി പ്രമുഖരും അതിഥികളായി എത്തുന്നുണ്ട്. പാട്ടും പറച്ചിലും എല്ലാം അടങ്ങുന്ന ഒരു ഒരു മനോഹര പരിപാടിയാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സ്വരാജിനായി സാംസ്കാരിക ലോകവും: സാംസ്കാരിക യാത്ര നടത്തും
നിലമ്പൂർ: എം സ്വരാജിനെ വിജയിപ്പിക്കുന്നതിനായി കവികളുടെ കൂട്ടായ്മയായ കാവ്യശിഖ നിലമ്പൂരിൽ ജൂൺ 11 ന് ഡോ. സി രാവുണ്ണിയുടെ നേതൃത്വത്തിൽ സാംസ്കാരിക യാത്ര നടത്തും. വിവിധ കേന്ദ്രങ്ങളിൽ രാവിലെ മുതൽ കവിതകളും ഗാന ശില്പങ്ങളും അവതരിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

