പാരിയത്ത് കാവിൽ സതീശൻ സർക്കാരിൻ്റെ ക്രൂരത; ജനകീയ സമരങ്ങളോട് മുഖം തിരിച്ച യു ഡി എഫ്

paariyath kav

ജനകീയ സമരങ്ങളോട് എന്നും മുഖം തിരിച്ചവരാണ് യു ഡി എഫ് നേതൃത്വം. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് പാരിയത്ത് കാവിലെ ജനകീയ പ്രതിഷേധത്തിന് നേരെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തോടെ പൊലീസ് ആക്രമണം നടത്തുന്നത്. ആഭ്യന്തരവകുപ്പിന്റെ കടുത്ത നടപടിയിലൂടെ ജനകീയ സമരങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാട് കൂടിയാണ് വ്യക്തമാകുന്നത്. നിരാലംബരായ പട്ടിക വർഗ്ഗ വിഭാഗങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ മനോഭാവമാണ് പാരിയത്ത് കാവിൽ കണ്ടത്.

മുന്നേ പലതവണയായി കുടിയൊഴിപ്പിക്കൽ ഭീതി വേട്ടയാടിയ ഈ ജനങ്ങളെ ഇടതുപക്ഷ സർക്കാർ എല്ലായിപ്പോഴും ചേർത്ത് നിർത്തുകയായിരുന്നു.പാർശ്വവൽക്കരിക്കപ്പെട്ട ഈ ജനതയുടെ ജനകീയ സമരത്തിനോട് അനുകൂല സമീപനം സ്വീകരിച്ചിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും ഒരു ഘട്ടത്തിലും ഈ കുടുംബങ്ങളെ കഴിഞ്ഞ സർക്കാർ തെരുവിലിറക്കിയില്ല. എന്നാൽ ഭരണം മാറിയതോടെ പോലിസ് ജനകീയ സമരങ്ങൾക്കെതിരെ ലാത്തിവീശിത്തുടങ്ങി.

Also read: ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു

ഇതിനു മുന്നേ 14 തവണ അഭിഭാഷക കമ്മീഷനും പോലീസും കുടിയൊഴിപ്പിക്കൽ നടപടിക്കായി പാരിയത്ത് കാവിലെത്തിയിരുന്നെങ്കിലും മുൻ എം എൽ എ ശ്രീനിജന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് സംരക്ഷണമൊരുക്കി ബൈറ്റ് സമരമുഖത്ത് ഈ കുടുംബങ്ങളുടെ കൈപിടിച്ച് മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷം തന്നെയായിരുന്നു. കോടതി ഉത്തരവിന്റെ പേരിൽ പൊലീസ് ആക്രമിച്ച കുടുംബങ്ങളെ സംരക്ഷിക്കാനാണ് സി പി എം നിലപാട് പട്ടിക വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന്റെ ജില്ലയായ എറണാകുളത്താണ് ഈ അക്രമസംഭവം അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News