മലയാളം പഠിക്കാൻ അവസരം കിട്ടിയില്ലേ; പച്ചമലയാളം കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

malayalam

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്കും സാക്ഷരതാമിഷന്‍ മലയാളം പഠിക്കാന്‍ അവസരം ഒരുക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്: www.literacymissionkerala.org

Read Also: ഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനത്തിന്റെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചു

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

കേരള നെറ്റ്വര്‍ക്ക് ഫോര്‍ റിസര്‍ച്ച് സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എജുക്കേഷന്റെ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ യൂണിറ്റായ കോമണ്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെന്‍ട്രല്‍ നെറ്റ്വര്‍ക്കിങ് റിസര്‍ച്ച് ഫെസിലിറ്റിയിലുമായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ കെമിസ്ട്രിയിലോ ഫിസിക്‌സിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി മാര്‍ച്ച് 12 വൈകിട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ ഇന്റര്‍വ്യൂ മാര്‍ച്ച് 14 ന് രാവിലെ 10 ന് നടക്കും. വിശദവിവരങ്ങള്‍ക്ക്: https://gcwtvm.ac.in/vacancies/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News