
വേനല്‍ മഴ കനത്തതോടെ കോട്ടയം ജില്ലയിലെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍. നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതെ വന്നതോടെ വിവിധ പാടശേഖരങ്ങളിലായി കിന്റല്‍ കണക്കിന് നെല്ലാണ് കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ പലകുറി ചര്‍ച്ച നടത്തിയെങ്കിലും മില്ലുടമകള്‍ നെല്ലിന് കൂടുതല്‍ കിഴിവ് ചോദിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴ കര്‍ഷകന് കണ്ണീരാണ് നല്‍കിയത്. കനത്ത വേനലിനോട് പടവെട്ടിയാണ് നെല്ല് കൊയ്തു കൂട്ടിയത്. കൊയ്‌തെടുത്ത നെല്ലും കൊയ്യാന്‍ ബാക്കി വെച്ചതിനും മേലെയാണ് വേനല്‍ മഴ ഇടിത്തീയായത്. കിന്റലിന് മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ചോദിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ പലകുറി ചര്‍ച്ച നടത്തിയെങ്കിലും മില്ലുടമകള്‍ വഴങ്ങാന്‍ തയ്യാറായിട്ടില്ല.
മഴ പെയ്തതോടെ കര്‍ഷകരുടെ പ്രതിസന്ധി ചൂഷണം ചെയ്യത് കൊള്ള ലാഭം കൊയ്യാനാണ് മില്ലുടമകളുടെയും ഇടനിലക്കാരുടെയും നീക്കം. കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here