പത്മം പിടിച്ച പത്മജയും ചാണകത്തില്‍ വീണ കോണ്‍ഗ്രസ്സും

കോണ്‍ഗ്രസ്സിന്റെ ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയത്രേ… അതിനിപ്പിപ്പോ എന്താണെന്നല്ലേ… ഒന്നൂല്ല പറഞ്ഞെന്നേ ഒള്ളൂ. ഒരു സമയത്ത് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും നെടുംതൂണുമെല്ലാമായിരുന്ന കെ കരുണാകരനും എ കെ ആന്റണിയുമായിരുന്നു. എന്നാല്‍ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചു, അതിനിപ്പോ എന്താ? എന്നാല്‍ ഇന്ന് കെ കരുണാകരന്റെ സീമന്ത പുത്രിയായ പത്മജ കൂടി കാവിയണിയുന്നതോടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇനി ഇന്ത്യാ ചരിത്രത്തിന്റെ ഏതെങ്കിലും മൂലയിലെങ്കിലും നിലകൊള്ളുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോകുന്ന ആദ്യവ്യക്തിയൊന്നുമല്ല പത്മജ. എന്നാല്‍ വൈകുന്നേരം വരെ ചാണകത്തില്‍ ചവിട്ടില്ലെന്ന് വാതോരാതെ പ്രസംഗിച്ചിട്ട് ഒന്ന് നേരം ഇരുട്ടിവെളുത്തപ്പോള്‍ കാവിയുടുത്തു നില്‍ക്കുന്ന പത്മജ കോണ്‍ഗ്രസ്സിന് പുതിയ ഒരു പാഠമാണ് നല്‍കുന്നത്.

Also Read : ‘കരുണാകരനും ആന്റണിയും കഴിഞ്ഞാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയാണ്’, ഇനി ചാണ്ടി ഉമ്മനെങ്ങാനും? ചർച്ച തുടങ്ങി സോഷ്യൽ മീഡിയ

പണവും പ്രതാപവുമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും വേണ്ടത് എന്ന ആരോപണങ്ങളും വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് പത്മജ. മതേതര ഇന്ത്യയോ ജനാധിപത്യ രാജ്യമോ നിലകൊള്ളണം എന്ന വലിയ അജണ്ഡയൊന്നും കോണ്‍ഗ്രസ്സിനില്ല. പകരം ചാണകത്തില്‍ ചവിട്ടിയാലും വേണ്ടില്ല, ഖജനാവില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ ഒരു പദവി മാത്രം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്. എന്നാല്‍ അപ്പോഴും ഓരോ സാധരണക്കാരനും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യം മാത്രമാണ് ബാക്കി, എന്താണെന്നല്ലേ, ഇന്നുവരെ നഖശിഖാന്തം എതിര്‍ത്തുവന്നിരുന്ന ഒരു പാര്‍ട്ടിയേയും പാര്‍ട്ടി തത്വങ്ങളേയും ഒരുരാത്രികണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുക ?

Also Read : പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ…; പത്മജയെ ട്രോളി പി ജയരാജന്‍

ഒരുരാത്രികൊണ്ട് ഒരാളുടെ നിലപാടും ഇത്രയും വര്‍ഷത്തെ രാഷ്ട്രീയ അനുഭവങ്ങലും മറ്റൊരു പാര്‍ട്ടിക്ക് മുന്നില്‍ പണയംവയ്ക്കാന്‍ നട്ടെല്ലുള്ള ഒരുവന് കഴിയുമോ എന്നത് സംശയമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്രയും പരിഗണന നല്‍കിയിട്ടും സോ കോള്‍ഡ് പ്രിവിലേജ്ഡ് പൊളിറ്റിക്കല്‍ പ്രയോറിറ്റി ലഭിച്ച പത്മജ ബിജെപിയിലേക്ക് പോകുന്നെങ്കില്‍ അത് ബിജെപി എന്ന പാര്‍ട്ടിയുടെ കഴിവിനെയല്ല മറിച്ച് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കഴിവുകേടിനെയാണ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട പത്മജ വേണുഗോപാലിന് ബിജെപിയില്‍ എന്താണ് സംഭവിക്കുക എന്നും നമുക്ക് കണ്ടുതന്നെ അറിയാം.

മിഥുനം സിനിമയില്‍ നെടുമുടി വേണു ഇപ്പോള്‍ തേങ്ങയുടയ്ക്കും എന്നുപറഞ്ഞുകൊണ്ട് നില്‍ക്കുന്നതുപോലെയാണ് കോണ്‍ഗ്രസ്സില്‍ ഒരോ പ്രവര്‍ത്തകരും നില്‍ക്കുന്നത്. പണവും പദവിയും നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ ബിജെപിയിലേക്ക് പോകും എന്ന വാക്യം കോണ്‍ഗ്രസ്സിന്റെ ദേശീയ മുദ്രവാക്യമാക്കി മാറ്റുന്നതാകും നല്ലത്. അപ്പോഴും മറ്റ് സംസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് മറ്റൊരു പ്രത്യേകതയുണ്ട്.

Also Read : ‘പത്മജ കൈവിട്ടു’, കോൺഗ്രസിൽ നിന്നും ലഭിച്ചത് അവഗണന മാത്രം, ബിജെപിയിൽ ചേരുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്ന് വേണുഗോപാൽ

മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പണം കടുത്ത് കോണ്‍ഗ്രസ്സില്‍ നിന്നും പ്രവര്‍ത്തകരെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വലിക്കുമ്പോള്‍ കേരളത്തിലാകട്ടെ പദവി ആഗ്രഹിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിയേ ബിജെപിയിലേക്ക് ഒഴുകുകയാണ്. നാളെ നേരം പുലരുമ്പോള്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയോ കോണ്‍ഗ്രസ് എന്ന ആശയമോ രാജ്യത്തെ പ്രതിപക്ഷമോ ജീവനോടെ ഉണ്ടകുമോ എന്നതില്‍ സാധരാണക്കാര്‍ ഭയപ്പെടുന്നതിനെ കുറ്റം പറയാനികില്ല. പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയ ഇന്ത്യ എകാധിപത്യത്തിന് തുല്യമാണ്. അത്തരമൊരു പുലരിയുണ്ടാകാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News