പേജര്‍ സ്ഫോടനം, കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്

Rinson jose

ഹിസ്ബുള്ള പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്. കേരളത്തില്‍ ജനിച്ച നോര്‍വേ പൗരനായ റിൻസണ്‍ ജോസിന്‍റെ ബള്‍ഗേറിയ ആസ്ഥാനമാക്കിയുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയായിരുന്നു ഹിസ്ബുള്ളക്ക് ആവശ്യമായ പേജറുകള്‍ വിതരണം ചെയ്തിരുന്നത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ റിൻസണ്‍ ജോസ് കാണാതാകുകയായിരുന്നു. സെപ്റ്റംബര്‍ 25 നാണ് ഓസ്ലോ പൊലീസിന് റിൻസൻ ജോസിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചത്. പരാതിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് നോര്‍വെ പൊലീസ് റോയിറ്റേ‍ഴ്സിനോട് പറഞ്ഞു.

Also Read: ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് നിതീഷ് കുമാറിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെടും; പ്രവചനം ഇങ്ങനെ!

വയനാട് ജനിച്ച് വളര്‍ന്ന റിൻസൻ തന്‍റെ എം.ബി.എ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നോര്‍വേയിലേക്ക് പോയത്. കെയര്‍ടേക്കര്‍ വിസയില്‍ നോര്‍വേയില്‍ എത്തിയ റിൻസണ്‍ പിന്നീട് ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 30 പേരാണ് കൊല്ലപ്പെട്ടിരുന്നത്. തായ് വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് വാങ്ങിയ പേജറുകളാണ് സെപ്റ്റംബര്‍ 17 ന് ഉച്ചയോടെ പൊട്ടിത്തെറിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ റിൻസന്‍റെ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News