പഹല്‍ഗാം ദുഃഖസൂചകമായി ഐ പി എൽ താരങ്ങൾ കറുത്ത ആം ബാന്‍ഡ് ധരിക്കും; വെടിക്കെട്ടും ചിയര്‍ലീഡേഴ്സും ഉണ്ടാകില്ല

ipl-2025

ഐ പി എല്‍ മത്സരങ്ങളിൽ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുമെന്ന് ബി സി സി ഐ അറിയിച്ചു. മത്സരത്തിന്റെ ഭാഗമായി സാധാരണയുണ്ടാകുന്ന വെടിക്കെട്ടും ചിയര്‍ലീഡേഴ്സും ഒഴിവാക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പ് ഒരു മിനുട്ട് മൗനമാചരിക്കാനും തീരുമാനിച്ചു.

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖസൂചകമായി ആണിത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലുണ്ടായത്. ഒരു മലയാളിയടക്കമുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

Read Also: ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം; കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള ജയം നാല് വിക്കറ്റിന്

അനന്ത്‌നാഗിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ ചൊവ്വ പകല്‍ മൂന്നോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, യു എ ഇ സ്വദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്ത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News