പഹൽഗാം ഭീകരാക്രമണം; നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് ചൈന

CHINA

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൈന. ഭീകരാക്രമണത്തിനുശേഷം സംഭവ വികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രതികരണം.

ജമ്മു കശ്മീർ മേഖലയിലെ ഭീകരാക്രമണത്തെ തുടർന്നു പാകിസ്താനും ഇന്ത്യയും തമ്മിൽ പരിണമിക്കുന്ന സംഘർഷ സാഹചര്യം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി വാങ് യിയെ ഉദ്ധരിച്ച ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നു. ഇരുപക്ഷവും സംയമനം പാലിച്ചു പരസ്പരം നീങ്ങുകയും പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് യി പറഞ്ഞു.

ALSO READ: ഇന്ത്യക്കാരിയായ അമ്മയെ ഉപേക്ഷിച്ച് പാക് ബാലിക അതിർത്തി താണ്ടി; പതിനൊന്നുകാരിയുടെ കണ്ണീരിൽ നെഞ്ചുലഞ്ഞ് ആളുകൾ

പഹൽഗാം ഭീകരാക്രമണത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും വിഷയത്തിൽ ചൈനയുടെയോ റഷ്യയുടെയോ ഇടപെടൽ ആവശ്യമാണെന്നും പാകിസ്ഥാനി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എന്നാൽ വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News