
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി എഫ് ബി ഐ. ഡയറക്ടർ കാഷ് പട്ടേൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു. ഭീകരതയുടെ തിന്മകളിൽ നിന്നും ലോകം നേരിടുന്ന ഭീഷണികളെ ഓർമപ്പെടുത്തുന്നതാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് അദ്ദേഹം അനുശോചനം അറിയിച്ചു. ഇന്ത്യൻ സർക്കാറിനുള്ള പിന്തുണ തുടരുമെന്നും കൂട്ടിച്ചേർത്തു. ഭീകരവാദമെന്ന തിന്മയിൽ നിന്ന് ലോകം നേരിടുന്ന ഭീഷണികളെ ഓർമപ്പെടുത്തുന്നതാണ് പുതിയ സംഭവമെന്നും കാഷ് പട്ടേൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിനുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ഇറാനിലെ തുറമുഖ സ്ഫോടനം: മരണം 18 ആയി; 700 പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ട്രംപ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണം ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്. കേസില്‍ ദൃക്‌സാക്ഷികളെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഐ ജി, ഡിഐജി, എസ് പി എന്നിവരുടെ ഉന്നത തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here