ഭീകരര്‍ ലങ്കയിലോ? പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ശ്രീലങ്കൻ എയർലൈൻസിലുണ്ടെന്ന് സംശയം

SRI LANKA

പഹൽഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലേക്ക് കടന്നതായി സൂചന. ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് പോയ വിമാനത്തില്‍ ഇവര്‍ ഉണ്ടായിരുന്നതായ സൂചനയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പരിശോധന നടത്തി.

ചെന്നൈയിൽ നിന്ന് വന്ന ശ്രീലങ്കൻ എയർലൈൻസിന്റെ UL 122 വിമാനം ശനിയാഴ്ച കൊളംബോ ഭണ്ഡാര നായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോ‍ഴാണ് പരിശോധന നടത്തിയത്.

വിമാനത്തിൽ ആറ് തീവ്രവാദികൾ ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്ത്യ ശ്രീലങ്കയെ അറിയിക്കുകയായിരുന്നു.ഈ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്കൻ അധികൃതർ വിമാനത്തില്‍ പരിശോധന നടത്തിയത്.

ENGLISH NEWS SUMMARY: The terrorists who carried out the Pahalgam attack have reportedly entered Sri Lanka. India has received information that they were on a flight from Chennai to Colombo.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News