‘ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, തേടിപ്പിടിച്ച് ഇല്ലാതാക്കും’; കേന്ദ്ര മന്ത്രി അമിത് ഷാ

Amit Shah

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകും. ഭീകരരെ തേടിപ്പിടിച്ച് ഇല്ലാതാക്കും. ഭീരുത്വമുള്ള ആക്രമണം ആരുടെയും വിജയമാണെന്ന് കരുതേണ്ട. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പമാണെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്.

ALSO READ: വൻകിടപദ്ധതികൾ ഏറ്റെടുത്തുനടത്താനുള്ള ഇച്ഛാശക്തി നമ്മുടെ സംസ്ഥാനത്തിന് ഉണ്ടെന്ന് വി‍ഴിഞ്ഞം അടിവരയിട്ട് കാണിക്കുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാൻ എൻഐഎ. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് 3D മാപ്പിങ് തയ്യാറാക്കുന്നത്. ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങിലൂടെ സാധ്യമാകും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News