പഹല്‍ഗാം ഭീകരാക്രമണം; എന്‍ രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.11.45 ഓടെ രാമചന്ദ്രന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയും ഗോവിന്ദൻ മാസ്റ്ററും കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. 10 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് മടങ്ങിയത്.

Also read: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; സാധാരണക്കാര്‍ക്ക് വന്‍ പ്രഖ്യാപനവുമായി കെഎസ്ഇബി

ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു രാമചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. പ്രസാദിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കേന്ദ്രമന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍,സുരേഷ് ഗോപി തുടങ്ങിയവരും വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശാന്തി സദനത്തിൽ ആയിരുന്നു സംസ്കാരം. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന പൊതു ദർശനത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News