
പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മുൻ പാകിസ്ഥാൻ പാര കമാൻഡോ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരാക്രമണം നടത്തിയത് ഹാഷിം മൂസ എന്ന പാക്ക് പാരാ കമാൻഡോ ആണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിനിടെ പ്രാദേശിക ഭീകരരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഷ്കർ ഇ തോയിബയുടെ പ്രധാന പ്രവർത്തകനാണ് മൂസയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇയാളെ ആക്രമണം നടത്തുന്നതിനായി കശ്മീരിലേക്ക് അയച്ചത് ലക്ഷകർ ഇ തോയിബ ആണെന്നാണ് വിവരം.
മൂസക്ക് 2024ൽ ഗന്ദർ ബാലിലുണ്ടായ ഭീകരാക്രമണത്തിലും പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണെന്നാണ് കണ്ടെത്തൽ.
അതിനിടെ പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ എക്സ് ഹാൻഡിൽ ഇന്ത്യ ബ്ലോക്ക് ചെയ്തു.അതേസമയം സുരക്ഷാ നടപടികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നാളെ നിർണായക യോഗം ചേരുന്നുണ്ട്. നാളെ 11 മണിക്ക് ആകും മന്ത്രിസഭാ യോഗം ചേരുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

