പഹല്‍ഗാം ഭീകരാക്രമണം: രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ ഐ എ

NIA

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകര്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഭീകരര്‍ ലഷ്‌കര്‍ ബന്ധമുള്ളവരാണെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയതായി എന്‍ഐഎ വ്യക്തമാക്കി. യുഎപിഎ 19 – ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് എന്നിവരെയാണ് എന്‍എഐ പിടികൂടിയത്. പിടിയിലായവര്‍ ഭീകര്‍ക്ക് നേരിട്ട് സഹായം നല്‍കിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ആക്രമണത്തിലുള്‍പ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎ ക്ക് കൈമാറിയതായാണ് വിവരം.

Also read: മധ്യപ്രദേശിൽ മാസങ്ങളായി നാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി; ഇതുവരെ കൊന്നത് 18 കാരനടക്കം രണ്ടുപേരെ

ഭീകരര്‍ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള പാകിസ്ഥാന്‍ പൗരരെന്ന് എന്‍ഐഎ സ്ഥിരീരകരിച്ചു. 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിന് മുമ്പ് പര്‍വേസ് ബൈസരന്‍ താഴ്‌വരയില്‍ താത്ക്കാലിക കുടിലില്‍ ഭീകര്‍ക്ക് അഭയം നല്‍കി. യാത്ര , ഭക്ഷണം അടക്കമുള്ള സഹായങ്ങളും ഇരുവരും നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. യുഎപിഎ 19 ാം വകുപ്പ് വകുപ്പ് പ്രകാരമാണ് അറസ്റ്റ രേഖപ്പെടിത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 500 ലധികം പ്രദേശ വാസികളേയാണ് എന്‍ഐഎ ചോദ്യം ചെയ്തിരുന്നത്.
കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും എന്‍ഐഎ അറിയിച്ചു. ഭീകരാക്രമണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴോണ് സുപ്രധാന പ്രതികളെ അറസ്സ് ചെയ്യാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News