പഹല്‍ഗാം ഭീകരാക്രമണം; ജമ്മു കശ്മീരില്‍ അറുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അറുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടെ ആറോളം ഭീകരരുടെ വീടാണ് തകര്‍ത്തത്. ശ്രീനഗര്‍, സൗര, ലാല്‍ ബസാര്‍, സബിദാല്‍ ഏരിയകളില്‍ റെയ്ഡ് നടത്തിയതായി ജമ്മു കശ്മീര്‍ പൊലീസ് വക്താവ് അറിയിച്ചു.

ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 3 ഭീകരരുടെ കൂടെ വീടുകള്‍ തകര്‍ത്തതായാണ് വിവരം. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്വയുടെ വീടാണ് ഏറ്റവും അവസാനമായി തകര്‍ത്തത്.

Also Read : ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു; പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്

അതേസമയം പഹല്‍ഗാം ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണം ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്. ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പഹല്‍ഗാമിന് പിന്നാലെ കുപ്വാരയില്‍ സാമൂഹ്യപ്രവര്‍ത്തകനെ ഭീകരര്‍ വെടിവെച്ചു കൊന്നു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്. കേസില്‍ ദൃക്‌സാക്ഷികളെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഐ ജി, ഡി ഐ ജി, എസ് പി എന്നിവരുടെ ഉന്നത തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഭീകരര്‍ക്ക് പ്രാദേശിക തലത്തില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ വിവരങ്ങളും എന്‍ ഐ എ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News