അന്വേഷണം നടന്നത് മികച്ച രീതിയിൽ: പൈവെളികയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിലെ പൊലീസ് അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി

kerala-high-court

കാസർഗോഡ്  പൈവെളികയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിലെ പോലീസ് അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. പോലീസ് മികച്ച രീതിയിൽ അന്വേഷിച്ചതായി കോടതി വിലയിരുത്തി. കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രശംസ. കേസ് ഡയറി പരിശോധിക്കുന്നതിന് മുൻപായി പോലീസ് നടപടികളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു

കോടതി  നിർദേശിച്ചത് പ്രകാരം ഇന്ന് രാവിലെ കേസ് ഡയറി പോലീസ് കോടതിയിൽ ഹാജരാക്കി. രാവിലെ കേസ് ഡയറി പരിശോധിക്കുന്നതിന് മുൻപ് പോലിസ്  നടപടികളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കടുത്ത ഭാഷയിൽ  വിമർശിച്ചിരുന്നു.  എന്നാൽ കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷം ഉച്ചക്ക് കോടതി വീണ്ടും ചേർന്നപ്പോഴാണ് പോലീസ് നടത്തിയ അന്വേഷണത്തെ കോടതി പ്രശംസിച്ചത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ജ ദേവൻ രാമചന്ദ്രൻ മികച്ച അന്വേഷണം നടന്നതായി വിലയിരുത്തി. കേസ് ഡയറി തൃപ്തികരമെന്നും കോടതി പറഞ്ഞു. കേസ് ഡയറിയിൽ മോശമായൊന്നും കണ്ടില്ല.

ALSO READ; യുജിസി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു: മന്ത്രി ആർ ബിന്ദു

കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി സംസാരിച്ചത്.ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചില്ല. അന്വേഷണം സംബന്ധിച്ച്  വിശദീകരണം നല്‍കാനനും   കോടതി പോലീസിന്  നിര്‍ദ്ദേശം നൽകി.

പെണ്‍കുട്ടികളും സ്ത്രീകളോ ഇരകളാകുന്ന കേസുകളില്‍ പൊലീസ് ഉടന്‍ പ്രതികരിക്കണമെന്ന് ഹൈക്കോടതി രാവിലെ ഹരജി പരിഗണിക്കവെ പോലീസിനോട് നിർദേശിച്ചിരുന്നു.  കാണാതായത് 15 വയസായ കുട്ടിയാണെന്നും  പോക്‌സോ കേസായി പരിഗണിക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി,

സ്ത്രീയെന്ന പരിഗണനയിലാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും വിമർശിച്ചിരുന്നു. എന്നാൽ കേസ് ഡയറി പരിശോധിച്ച ശേഷം പോലീസ് നടപടികളിലും അന്വേഷണത്തിലും പൂർണ്ണ തൃപ്തി രേഖപ്പെടുത്തുകയായിരുന്നു കോടതി.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി വിധി പറയുന്നതിനായി  ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News