പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണം പാക് സേനയുടെ അറിവോടെ; വിവരം പരസ്യമാകുമെന്ന് കരുതിയില്ല

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ഒരു ഇറാനിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് സൈനിക നേതൃത്വത്തെ ഇറാന്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കുന്ന കാര്യം ഇറാന്‍ അറിയിച്ചിരുന്നില്ലെന്നും മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പ് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ തിരിച്ചടിക്കുകയും ചെയ്തു. പരസ്പരം പോരടിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ഇതിനിടയിലാണ് പാക് സൈന്യത്തിന് ഇക്കാര്യത്തില്‍ അറിവുണ്ടെന്ന വിവരം പുറത്തുവന്നത്.

ALSO READ: കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല

ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ഉറ്റബന്ധം പുലര്‍ത്തുന്നെന്ന് കരുതുന്ന ടെലിഗ്രാം ചാനലിലും ഇക്കാര്യം സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനില്‍ നടന്ന ആക്രമണത്തില്‍ പാക് സൈന്യത്തിന്റെ ഏകോപനം ആവശ്യമായിരുന്നെന്നും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും നിലപാടുകളുടെ ഭാഗമായാണ് പാകിസ്ഥാന്റെ തിരിച്ചടിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News